Thrissur

സുഹൃത്തുക്കൾ തമ്മിൽ വാക്കുതര്‍ക്കം; യുവാവിന് കുത്തേറ്റു

Please complete the required fields.




തൃശൂര്‍: ആളൂരില്‍ യുവാവിനു കുത്തേറ്റു. പൊരുന്നംകുന്ന് സ്വദേശി ശ്രീകാന്തിനാണ്(30) ആക്രമണത്തില്‍ പരിക്കേറ്റത്. ആളൂർ പെരുന്നാക്കുന്ന് കോളനിയിൽ രാത്രി എട്ടു മണിയോടെയാണ് സംഭവം.

ശ്രീകാന്തും സുഹൃത്ത് വിഷ്ണുവും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേൽക്കുകയായിരുന്നു. യുവാവിന്‍റെ കൈക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതമല്ലെന്നാണു വിവരം.

Related Articles

Back to top button