Kozhikode

കാക്കി ഇന്ന് ഭയമല്ല, കരുതലും കൈതാങ്ങുമായി കേരള പൊലീസ് മാറി – മന്ത്രി കെ രാജൻ

Please complete the required fields.




കോഴിക്കോട് : കാക്കി ഭയന്ന് ജനങ്ങൾ ഓടി ഒളിക്കുന്ന കാലം ഈ നാടിനും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭയമല്ല, നാടിന് കരുതലും കൈതാങ്ങുമായി കേരള പൊലീസ് മാറിയതായി റവന്യൂ മന്ത്രി കെ രാജൻ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരികൾക്കും പ്രകൃതി ദുരന്തങ്ങൾക്കും മുന്നിൽ പകച്ചു നിൽക്കാതെ കേരളത്തിന് കരുത്തു പകരാൻ പൊലീസ് സേനയ്ക്ക് കഴിഞ്ഞതായും മന്ത്രി കെ രാജൻ പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് വടകരയ്ക്കടുത്ത് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. ഇന്നും നാളയും ശനിയാഴ്ചയുമായാണ് സമ്മേളനം നടക്കുന്നത്. ഇന്ന് കാലത്ത് സംസ്ഥാന പ്രസി ഡൻ്റ് ആർ. പ്രശാന്ത് പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടർന്ന് മൺമറഞ്ഞ രക്തസാക്ഷി കൾക്ക് അനുസ്മരണ മൊരുക്കി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

സമ്മേളനത്തിൻ്റെ ആദ്യദിനമായ ഇന്ന് യാത്രയയപ്പ് യോഗവും പ്രതിനിധി സമ്മേളനവുമാണ് നടക്കുന്നത്. പ്രതിനിധി സമ്മേളനമാണ് റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തത്. നാളെ പ്രതി സമ്മേളനത്തിന് സമാപനമാവും സമപന ദിവസമായ 24 ന് രാവിലെ 10 മണിക്ക് ‘വളരുന്ന കേരളം വളരേണ്ട പോലീസ്’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

കേരള മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ മെമ്പർ കെ.ബൈജുനാഥ് മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്ന് മണിക്ക് പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പട്ടിക ജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ്, ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം, നോർത്ത് സോൺ ഐജി കെ.സേതുരാമൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

Related Articles

Back to top button