
പേരാമ്പ്ര : പേരാമ്പ്ര ബൈപ്പാസില്‍ കാര്‍ പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം. കക്കാട് മദര്‍ തെരേസ റോഡ് ജംഗ്ഷനിലാണ് അപകടം. ഇവിടെ റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിലേക്ക് കുറ്റ്യാടി ഭാഗത്ത് നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ മുന്നിലേക്ക് നീങ്ങി സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റില്‍ ഇടിച്ച ശേഷമാണ് നിന്നത്. സുഭിക്ഷയുടെ വിതരണ വാഹനമാണ് പിക്കപ്പ്.
ഇന്ന് വൈകിട്ട് 4.45 ഓടെയാണ് അപകടം. ബാലുശ്ശേരി സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. കാറിലുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശി സ്വാമിനാഥന്‍ (45) പേരാമ്പ്ര സ്വകാര്യ ആശുപതിയില്‍ ചികിത്സ തേടി. ബൈപ്പാസില്‍ അപകടം തുടര്‍ക്കഥയാവുകയാണ്. ഇന്നലെ രണ്ട് ചെറിയ അപകടങ്ങളും തിങ്കളാഴ്ച മൂന്ന് അപകടങ്ങളും നടന്നതായി നാട്ടുകാര്‍ പറഞ്ഞു.





