
കോഴിക്കോട് : വടകരയിൽ ഇതരസംസ്ഥാന തൊഴിലാളികളടക്കം അഞ്ചു പേർക്ക് കുറുക്കന്റെ കടിയേറ്റു. കീഴൽ ചെക്കോട്ടി ബസാറിൽ വെച്ച് ശനിയാഴ്ച രാത്രി 11നും ഞായറാഴ്ച രാവിലെയുമായാണ് കടിയേറ്റത്. ഓട്ടോ തൊഴിലാളിക്കാണ് ശനിയാഴ്ച രാത്രി കടിയേറ്റത്.
പിന്നീട് മറ്റൊരാൾക്കും കടിയേറ്റു. ഞായറാഴ്ച രാവിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ കയറിയ കുറുക്കൻ താമസക്കാരായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെയും കടിച്ചു. അഞ്ചു പേരും വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി.





