Kozhikode
പേരാമ്പ്രയില്‍ സ്വകാര്യ ബസ് കാറിലിടിച്ചു, നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം; എട്ടുവയസുകാരനടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

പേരാമ്പ്ര: കടിയങ്ങാട് സ്വകാര്യ ബസിടിച്ച കാര്‍ ഓട്ടോയിലിടിച്ച് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ഓട്ടോറിക്ഷാ യാത്രക്കാരായ വാണിമേല്‍ സ്വദേശികളായ മിസ്രിയ (22), നജ്മ (41), നിഷാന്‍ (14), മുഹമ്മദ് (8), ഓട്ടോ ഡ്രൈവര്‍ ഷഫീര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കടിയങ്ങാട് വെളുത്തപറമ്പിന് സമീപത്താണ് അപകടം നടന്നത്. സ്വകാര്യ ബസിടിച്ച കാര്‍ പിന്നീട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുകയായിരുന്ന രുദ്ര ബസാണ് കാറില്‍ ഇടിച്ചത്.അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന കുട്ടി പുറത്തേക്ക് തെറിച്ചുവീണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.





