Kerala

അതിശക്തമായ മഴ; വെളളപ്പൊക്കത്തിൽ കാര്‍ ഒഴുകിപ്പോയി, വൈദികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

Please complete the required fields.




തൊടുപുഴ: അതിശക്തമായ മഴ മൂലമുണ്ടായ കുത്തൊഴുക്കിൽ കാര്‍ ഒഴുകിപ്പോയി. വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകീട്ടുണ്ടായ മഴയിലാണ് വെളളപ്പൊക്കം രൂക്ഷമായത്.മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയുടെ കാറാണ് വെളളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. സംഭവ സമയത്ത് കാറിലുണ്ടായ വൈദികനെ നാട്ടുകാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.വണ്ണപ്പുറം പഞ്ചായത്തിലെ രണ്ടാം വാർഡിലുണ്ടായ ചെറിയ ഉരുൾപൊട്ടലാണ് മുള്ളരിങ്ങാട് പുഴയിൽ വെള്ളം ഉയരാൻ കാരണമെന്ന് കരുതുന്നു.

വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പൊലീസും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button