India

78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

Please complete the required fields.




ന്യൂഡൽഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മോദിയുടെ പ്രസംഗം. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനപ്രമേയം.

മോദിയുടെ തുടർച്ചയായ 11-ാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്.

ഒളിമ്പിക് താരങ്ങൾ, യുവാക്കൾ, ഗോത്രസമൂഹം, കർഷകർ, സ്ത്രീകൾ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, മറ്റ് വിശിഷ്‌ടാതിഥികൾ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നുള്ള 6000 പ്രത്യേക അതിഥികൾക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്.

Related Articles

Back to top button