Kozhikode
കോഴിക്കോട് കോടതിയിൽ പ്രതിയുടെ പരാക്രമം; കെട്ടിടത്തിൽനിന്ന് താഴേക്കുചാടി രക്ഷപ്പെടാൻ ശ്രമം, പോലീസിനെ ആക്രമിച്ചു

കോഴിക്കോട്: കോടതി കെട്ടിടത്തിൽനിന്ന് താഴേക്കുചാടി രക്ഷപ്പെടാൻ ശ്രമിച്ച് പ്രതിയുടെ പരാക്രമം. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. ചേവായൂർ സ്റ്റേഷനിലെ മോഷണക്കേസ് പ്രതി അഭിനന്ദ് ആണ് ഹാജരാകുന്നതിനിടെ കോടതിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
എസ്കോർട്ട് പോലീസ് ഉദ്യോഗസ്ഥനായ സി.പി.ഒ ശ്രീകേഷിന്റെ കഴുത്തിന് പിടിച്ച് തള്ളിയശേഷം കോടതി കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.





