
കോഴിക്കോട് : തൊട്ടിൽപ്പാലം-തലശ്ശേരി, തൊട്ടിൽപ്പാലം-വടകര റൂട്ടിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. ഇന്നലെ നാദാപുരം ആവോലത്ത് വച്ച് ബസ് തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള തർക്കതുടർന്നാണ് തൊഴിലാളികളെ മിന്നൽ സമരത്തിലേക്ക് നയിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം യാത്രക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രഖ്യാപിച്ച കുറ്റ്യാടി കോഴിക്കോട് റൂട്ട് ബസ് പണിമുടക്ക് സംബന്ധിച്ച് മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്ത് റിപ്പോര്‍ട്ട് തേടി.
കാലിക്കറ്റ് ബസ് പാസഞ്ചേര്‍സ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ കളക്ടര്‍, നോര്‍ത്ത് സോണ്‍ ഐ.ജി, റീജിയണല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബസ് പണി മുടക്ക് നടത്താന്‍ കുറഞ്ഞത് 7 ദിവസത്തിനുള്ളില്‍ കളക്ടര്‍ക്ക് വിവരം നല്‍കണമെന്നാണ് വ്യവസ്ഥ.
മിന്നല്‍ പണിമുടക്ക് ആണെങ്കില്‍ ഒരു ദിവസം മാത്രം. 4 ദിവസമായുള്ള ബസ് പണിമുടക്ക് വ്യാഴാഴ്ചയോടെ അവസാനിച്ചിരുന്നു. യാത്ര ചെയ്യാനുള്ള അവകാശം ലംഘിച്ചതായി പാസഞ്ചേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷെമീര്‍ നളന്ദ നല്‍കിയ പരാതിയില്‍ പറയുന്നു.





