Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




പേരാമ്പ്ര : പേരാമ്പ്ര വാളൂരിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ കൊയിലോത്ത് മീത്തൽ ബാലൻ്റെ മകൻ നിബിൻ (30) ആണ് മരിച്ചത്. നിബിന്റെ അച്ഛൻ സുഖമില്ലാതെ ആശുപത്രിയിലായതിനാൽ വീട്ടിൽ നിബിൻ ഒറ്റയ്ക്കായിരുന്നു.

അച്ഛൻ്റെ സഹോദരൻ രാവിലെ വീട്ടിൽ വന്നു നോക്കിയപ്പോഴാണ് അടുക്കളയിൽ നിബിനെ മരിച്ച നിലയിൽ കണ്ടത്. വയറിങ് തൊഴിലാളിയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി.

Related Articles

Back to top button