Thiruvananthapuram

അതിജീവനത്തിന് വയനാട്; ധനസഹായങ്ങൾ‌ കോഓർഡിനേറ്റ് ചെയ്യാന്‍ ഹെല്‍പ്പ് ഫോര്‍ വയനാട് സെൽ‍

Please complete the required fields.




തിരുവനന്തപുരം: ധനസഹായങ്ങൾ കോഓർഡിനേറ്റ് ചെയ്യാന്‍ മുന്‍ വയനാട് കലക്ടര്‍ കൂടിയായ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ഗീത ഐഎഎസിന് കീഴില്‍ ‘ഹെല്‍പ്പ് ഫോര്‍ വയനാട് സെൽ‍’രൂപീകരിക്കുമെന്നു മുഖ്യമന്ത്രി.
സിഎംഡിആര്‍എഫ് സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു ധന വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക ചുമതല നല്‍കി സംവിധാനം ഒരുക്കും. ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സമൂഹമാധ്യമങ്ങൾ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആര്‍ കോഡ് നല്‍കിയിരുന്നു.അത് ദുരുപയോഗപ്പെടാനുള്ള സാധ്യത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ക്യു ആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം.

ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു കോള്‍ സെന്‍ററും സ്ഥാപിക്കും. ഈ ആവശ്യത്തിനായി 3 ഫോണ്‍ നമ്പറുകള്‍ നിശ്ചയിച്ചിട്ടുണ്ട്. 9188940013, 9188940014, 9188940015.

Related Articles

Back to top button