Wayanad

‘മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലായി കാണാതായത് 170ഓളം പേരെ

Please complete the required fields.




കല്പറ്റ: വയനാട് മുണ്ടക്കൈ ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് പ്രദേശത്തെ സ്‌കൂളിൽ അകപ്പെട്ടിരിക്കുകയാണ് 250 പേരോളം അടങ്ങുന്ന സംഘം. തങ്ങളെ എങ്ങനെയും രക്ഷിക്കണമെന്ന അഭ്യർത്ഥനയാണ് പഞ്ചായത്തംഗം നൂറുദീൻ പങ്കുവയ്ക്കുന്നത്. നൂറുദീനും 250ഓളം പേരും മുണ്ടക്കൈ പുഞ്ചിരിമറ്റം സ്കൂ‌ളിൽ അകപ്പെട്ടിരിക്കുകയാണ്.

മുണ്ടക്കൈ മദ്രസയിൽ അത്യാസന നിലയിൽ രണ്ടു ചെറുപ്പക്കാർ ഉണ്ടെന്നും അവർക്ക് വേണ്ട അടിയന്തര സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുണ്ടക്കൈ പ്രദേശത്ത് നിന്നും ചൂരൽമല പന്ത്രണ്ടാം വാർഡിൽ നിന്നും മാത്രം 170 പേരോളം കാണാനില്ല എന്നാണ് നൂറുദീന് ലഭിച്ച വിവരം. 250 വീടുകളോളം പൂർണമായും നഷ്ട്ടപ്പെട്ടിട്ടുണ്ടാകാം എന്നും ഏഴോളം മൃതദേഹങ്ങൾ കണ്മുന്നിൽ ഉണ്ടെന്നും നൂറുദീൻ പറയുന്നു.

Related Articles

Back to top button