
കുന്ദമംഗലം : സ്‌കൂട്ടറിൽ സൂക്ഷിച്ച 20-ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കൊടുവള്ളി സ്വദേശി അഫ്‌സൽ എന്ന ബാബുമോനെ(28)യാണ് കുന്ദമംഗലം പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെരിങ്ങൊളം എം.എൽ.എ. റോഡ് ജങ്ഷന്റെ ഭാഗത്തുനിന്നും യുവാവിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.