Kozhikode

അർജുനെ കണ്ടെത്താൻ സഹായങ്ങളുമായി കൂരാച്ചുണ്ട് റെസ്‌ക്യൂ ടീമും

Please complete the required fields.




കൂരാച്ചുണ്ട്: ഉത്തരകന്നഡയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താൻ തങ്ങളാലാവുന്ന സഹായങ്ങളുമായി കൂരാച്ചുണ്ട് റെസ്‌ക്യൂ ടീമും അപകടസ്ഥലത്തെത്തി.ദുരന്തമേഖലകളിൽ വേഗത്തിൽ ഇടപെടാൻ പരിശീലനം നേടിയ കെ.ആർ.ടി. ടീമിന്റെ എട്ടംഗസംഘമാണ് എൻ.ഡി.ആർ.എഫിന്റെ നിർദേശപ്രകാരം ഞായറാഴ്ച രാവിലെ എട്ടുമണിയോടെ അപകടസ്ഥലത്തെത്തിയത്.

രക്ഷാദൗത്യത്തിന് സഹായകരമായ ആയുധങ്ങളുമായി രണ്ടുവാഹനങ്ങളിലായാണ് സംഘം എത്തിയിട്ടുള്ളത്. പ്രദേശത്ത് ഇടവിട്ട് മഴപെയ്യുന്നതും ചെളിമണ്ണും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതായി റെസ്‌ക്യൂ ടീം ട്രെയ്നർ ബിജു കക്കയം പറഞ്ഞു.
കൂരാച്ചുണ്ട് റെസ്‌ക്യു ടീം അംഗങ്ങളായ ഷമീർ പിച്ചൻവീട്ടിൽ, സാദിഖ്‌ ഓണാട്ട്, റിനോജ് ജോസ്, ഷെഫീഖ്‌ മൂസ, പി.എം.സിയാദ്, മുസ്തഫ ചിറക്കൽ, ബഷീർ കൊല്ലി എന്നിവർ ബിജുവിനൊപ്പം അപകട സ്ഥലത്തുണ്ട്.

Related Articles

Back to top button