Thiruvananthapuram

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ തയ്യാറാക്കും; സിപിഐഎം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

Please complete the required fields.




തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി ഞായര്‍, തിങ്കള്‍ ദിവസങ്ങളിലുമാണ് ചേരുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖയുടെ കരട് തയ്യാറാക്കും.

സര്‍ക്കാരിന്റെ മുന്‍ഗണന പുതുക്കലാവും മാര്‍ഗരേഖയുടെ അടിസ്ഥാനമാവുക. അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യങ്ങള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നതിലേക്കും ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധയൂന്നികൊണ്ടാണ് സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റുന്നത്. മുന്‍ഗണന മാറുന്നതല്ലാതെ മന്ത്രിസഭയില്‍ അഴിച്ചുണിയില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ട്.
ഞായറും തിങ്കളും ചേരുന്ന സംസ്ഥാന സമിതിയിലാകും മാര്‍ഗരേഖ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.

Related Articles

Back to top button