Thrissur

കിണർ ഇടിഞ്ഞതിനൊപ്പം കിണറ്റിൽ വീണ യുവാവിന് പരിക്ക്

Please complete the required fields.




തൃശ്ശൂർ: വേലൂരിൽ കിണർ ഇടിഞ്ഞ് താണതിനൊപ്പം കിണറ്റിൽ വീണ് യുവാവിന് പരിക്കേറ്റു. വേലൂർ പോസ്റ്റ് ഓഫീസ് സെൻ്ററിന് സമീപം തലക്കോടൻ വീട്ടിൽ ജെയ്സണിന്റെ മകൻ ബ്രിട്ടാസിനെയാണ് (18) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അയൽവാസിയായ വെള്ളേേടത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്തെ കിണറാണ് വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഇടിഞ്ഞുതാഴ്ന്നത്.

കിണറ്റിൽ എന്തോ വീഴുന്ന ശബ്ദംകേട്ട് ബ്രിട്ടാസ് കൃഷ്ണൻകുട്ടിയുടെ വീട്ടിലെത്തി ചുറ്റുമതിലിൽ പിടിച്ച് കിണറ്റിൽ നോക്കുന്നതിനിടെ നിന്ന ഭാഗം ചുറ്റുമതിലിനൊപ്പം ഇടിഞ്ഞ് താഴ്ന്ന് കിണറ്റിൽ വീഴുകയായിരുന്നു. നിലവിളികേട്ട് ഓടി കൂടിയ നാട്ടുകാരാണ്കി ബ്രിട്ടാസിനെ കിണറ്റിൽ നിന്നും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. കിണറിന്റെ ചുറ്റുമതിലിനൊപ്പം കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോർ, പമ്പ് സെറ്റ്, തുടിക്കാൽ എന്നിവയും കിണറ്റിലേക്ക് വീണു. വയോധികരായ കൃഷ്ണൻകുട്ടിയും ഭാര്യയുമാണ് വീട്ടിലെ താമസക്കാർ.

Related Articles

Back to top button