Kozhikode

വിതരണക്കാരൻ അപകടത്തിൽപ്പെട്ടു; ഓണസദ്യ മുടങ്ങി

Please complete the required fields.




കൊടുവള്ളി: കരീറ്റിപറമ്പ് കേന്ദ്രീകരിച്ചുള്ള ഹോം ഡെലിവറി ഗ്രൂപ്പിന്റെ ഡെലിവറി ബോയ് ബൈക്ക് അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ഓർഡർ നൽകി കാത്തിരുന്നവർക്ക് ഓണസദ്യ മുടങ്ങി.

കരീറ്റിപ്പറമ്പിലെ പന്ത്രണ്ടോളം കുടുംബങ്ങൾക്കാണ് ഓണസദ്യ ലഭിക്കാതിരുന്നത്. വീട്ടുകാരെല്ലാം ഓണസദ്യയ്ക്കായി രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ കാത്തിരുന്ന് നിരാശരാകുകയായിരുന്നു.

അപകടമുണ്ടായതിനാൽ ഓണസദ്യ എത്തിക്കാൻ സാധിക്കില്ലെന്ന വിവരം അറിയിച്ചിരുന്നതായും നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും ഹോം ഡെലിവറി നടത്തുന്ന വ്യക്തി പറഞ്ഞു

Related Articles

Leave a Reply

Back to top button