
കോഴിക്കോട് : പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ പേരാമ്പ്ര കുരിക്കിലേരി താമസിക്കും സുധ അന്തര്‍ജന (65) ത്തെയാണ് കാണാതായത്.
ഫെബ്രുവരി 26 ന് രാവിലെ 10 മണി മുതലാണ് കാണാതായത്. പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസറ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.മാനസികാസ്വസ്ഥമുള്ള വയോധിക ഇവരുടെ കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് കോട്ടയത്ത് എത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നും കാണാതായെന്നാണ് ലഭിച്ച വിവരം.
കാണാതായ സ്ത്രീയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കേണ്ടതാണ്. എസ്.എച്ച്.ഒ പേരാമ്പ്ര പൊലീസ് 9497987190 . എസ്.ഐ പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ – 9497980790. പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ :0496 2610242.





