Kozhikode

താമരശ്ശേരി രൂപത കുടുംബക്കൂട്ടായ്മ നേതൃസംഗമം നടത്തി

Please complete the required fields.




താമരശ്ശേരി : താമരശ്ശേരി രൂപത കുടുംബക്കൂട്ടായ്മ നേതൃസംഗമവും വാർഷികപദ്ധതി അവതരണവും വിവിധപരിപാടികളോടെ നടത്തി. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആദിമസഭയിലെ ചൈതന്യത്തിലേക്ക് സഭയെ നയിക്കുക എന്നകർത്തവ്യമാണ് കുടുംബക്കൂട്ടായ്മ ഏറ്റെടുക്കേണ്ടതെന്ന് ബിഷപ്പ് സൂചിപ്പിച്ചു. വ്യക്തികളുടെയും കുടുംബങ്ങളുടെയും കുറവുകൾ പരിഹരിക്കുക എന്നതാണ് കുടുംബക്കൂട്ടായ്മയുടെ ലക്ഷ്യമെന്നും ബിഷപ്പ് പറഞ്ഞു.

രൂപത കുടുംബക്കൂട്ടായ്മ ഡയറക്ടർ ഡോ. ഫാ. ബിനു കുളത്തിങ്കൽ അധ്യക്ഷനായി. യോഗത്തിൽ രൂപത പ്രസിഡന്റ് തോമസ് വലിയപറമ്പിൽ, സീറോ മലബാർ സഭ കുടുംബക്കൂട്ടായ്മ ഡയറക്ടർ ഡോ. ഫാ. ലോറൻസ് തൈക്കാട്ടിൽ, മേഴ്‌സി വർഗീസ് ചിറയത്ത്, ഷൈനി താമരക്കാട്ട്, ടോമി ചിറക്കര, ഷില്ലി ബെന്നി, ടോമി ചക്കിട്ടമുറി, വിനോദ് വെട്ടത്, സെബാസ്റ്റ്യൻ ഓലിമലയിൽ, റിജേഷ് മങ്ങാട്ട്, ബിജി ജോസഫ്, ആൻസി മാത്യു എന്നിവർ സംസാരിച്ചു.

രൂപതയിലെ കുടുംബക്കൂട്ടായ്മകളിൽ മികച്ചപ്രവർത്തനം കാഴ്ചവെച്ച് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയ തിരുവമ്പാടി സെയ്‌ന്റ് സെബാസ്റ്റ്യൻ യൂണിറ്റ്, മാങ്കാവ് സെയ്‌ന്റ് ആന്റണി യൂണിറ്റ്, തോട്ടുമുക്കം സെയ്‌ന്റ് മേരീസ് യൂണിറ്റ് എന്നിവർക്കും എ പ്ലസ് ഗ്രേഡ് നേടിയ 16 കുടുംബ യൂണിറ്റുകൾക്കും ബിഷപ്പ് അവാർഡുകൾ വിതരണം ചെയ്തു. വിവിധ ഇടവകകളിൽനിന്നുള്ള കലാപരിപാടികളും കുടുംബ യൂണിറ്റുകളുടെ അവലോകനങ്ങളും നടന്നു.

Related Articles

Back to top button