Kozhikode

മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

Please complete the required fields.




വടകര: മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.
സാൻഡ് ബാങ്ക്സിൽ നിന്ന് തോണിയിൽ കൊളാവിപ്പാലത്തേക്ക് പോവുകയായിരുന്നു എം പി. മരിച്ച മത്സ്യത്തൊഴിലാളി ഷാഫിയുടെ കൂടെ മീൻപിടിക്കാനെത്തിയവരുമായി അദ്ദേഹം സംസാരിച്ചു.സാന്റ് ബാങ്ക്സ് അഴിമുഖത്തിന് സമീപത്തെ കടലിലാണ് ഷാഫിയെ ഇന്നലെ കാണാതായത്. വല വലിച്ചു കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. മലപ്പുറം ചേളാരി സ്വദേശിയാണ് മുഹമ്മദ് ഷാഫി.

വടകരയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സാൻ്റ് ബാങ്ക്സിൽ സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമാണെന്ന് ഇന്നലെ അപകട സ്ഥലം സന്ദശിച്ച ശേഷം മുൻ എം എൽ എ പാറക്കൽ അബ്‌ദുല്ല കുറ്റപ്പെടുത്തിയിരുന്നു.മീൻ പിടിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തുന്നവർക്ക് സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ ഇവിടെ ഇല്ല.
സാന്റ്ബാങ്ക്സിൽ സുരക്ഷയൊരുക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

Related Articles

Back to top button