രാഹുൽ ഗാന്ധിയുടെ ലോക്‌സഭയിലെ പരാമർശം ഹിന്ദുക്കളെ അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.രാഹുൽ നടത്തിയത് പ്രകോപനപരമായ പ്രസ്‌താവന. ഇത്തരം പരാമർശങ്ങൾ ആസൂത്രിതം. രാഹുൽ പാർലമെൻ്റിൽ ഭഗവാൻ പരമശിവനെ അവഹേളിച്ചു.ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നാണ് രാഹുൽ പറയുന്നത്. ഇതിൽ രാഹുൽ മാപ്പു പറയണം.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെമേൽ രാഹുൽ ഗാന്ധി കുതിര കയറുകയാണ്.ഭഗവാൻ പരമശിവനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് രാഹുൽ പാർലമെൻ്റിൽ നടത്തിയത്.ചിൻമുദ്ര സങ്കൽപ്പത്തെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി കോൺഗ്രസ് വികലമാക്കി അവതരിപ്പിക്കുകയാണ്. ഹിന്ദു ദൈവങ്ങൾ കൈയ്യിൽ ആയുധമേന്തിയത് ധർമ്മം സംരക്ഷിക്കാനാണ്.എന്നാൽ രാഹുൽ ഗാന്ധി എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. ശ്രീരാമൻ ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുത്തവരാണ് രാഹുലിന്റെ പാർട്ടിക്കാർ.
വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.