
കൽപ്പറ്റ: പൊഴുതനയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊഴുതന ഇടിയ വയലിലെ മീന(42)യാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഒളിവിലാണ്.
രണ്ടു ദിവസമായി മീനയെ കാണാനില്ലായിരുന്നു. ഇന്നു രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം കണ്ടത്. മദ്യപാനത്തെത്തുടർന്നു വഴക്കുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





