
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽപൊട്ടിക്കിടന്നവൈദ്യുതികമ്പിയിൽനിന്നുംഷോക്കേറ്റ്65കാരൻമരിച്ചു.ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
നേരത്തെ തന്നെ ഈ പ്രദേശത്ത് ലൈൻ പൊട്ടിവീഴുന്നത് പതിവായിരുന്നത് കെഎസ്ഇബിയിൽ പരാതി നൽകിയിരുന്നു.
എന്നാൽ യാതൊരു തരത്തിലുള്ള നടപടിയും എടുത്തിരുന്നില്ല. ബാബുവിന്റെ വീടിന് സമീപത്തുള്ള വീട്ടിലെ പമ്പിലാണ് ലൈൻ പൊട്ടിവീണത്.അതിലൂടെ നടന്നുപോകുമ്പോഴാണ് ഷോക്കേറ്റത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.





