Thiruvananthapuram

കെപിസിസി-യുഡിഎഫ് നേതൃയോ​ഗങ്ങളിൽ നിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും

Please complete the required fields.




തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോ​ഗങ്ങളിൽനിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോ​ഗങ്ങളാണ് വ്യാഴാഴ്ച ചേരുന്നത്. മുരളി തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും യോ​ഗങ്ങളിൽ പങ്കെടുക്കില്ല.കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം തലസ്ഥാനത്തുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് മുരളീധരൻ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം.നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂർക്കാവിൽ ശ്രദ്ധകേന്ദ്രീകരിച്ച്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളുമായി പോകാനാണ് തീരുമാനം എന്നാണ് അറിയുന്നത്.

തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ, പൊതുരം​ഗത്തുനിന്ന് തൽകാലം വിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
മുരളിയെ അനുനയിപ്പിക്കാൻ നേതാക്കൾ നടത്തിയ ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നേരിട്ടെത്തി ചർച്ച നടത്തിയിയെങ്കിലും അനുനയത്തിന് മുരളീധരൻ തയ്യാറായിരുന്നില്ല.അതേസമയം, തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന വിശാലമായ നേതൃയോ​ഗമായതിനാൽ നേതാക്കൾ തമ്മിലുള്ള അതൃപ്തി പരസ്യമാകുന്ന വേദികൂടിയാകും ഇത്. തൃശ്ശൂരിലേയും പാലക്കാട്ടേയും തോൽവി സംബന്ധിച്ച വിമർശനങ്ങളും യോ​ഗങ്ങളിൽ ഉയരും.

Related Articles

Back to top button