Thiruvananthapuram

സംസ്ഥാനത്ത് ‘കോളനി’ എന്ന പദം സർക്കാർ രേഖകളിൽ നിന്ന് ഒഴിവാക്കും – കെ.രാധാകൃഷ്ണൻ

Please complete the required fields.




തിരുവനന്തപുരം: കോളനി എന്ന പദം ഒഴിവാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കോളനി എന്ന് ഉപയോഗിക്കുന്നതിൽ പലർക്കും അപകർഷതാബോധം ഉണ്ട്.അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണിത്. എല്ലാ കോളനികളുടെയും പേര് മാറ്റണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും.നിലവിൽ സർക്കാർ ഉപയോഗിക്കുന്ന കോളനി പദങ്ങൾ ഒഴിവാക്കും. അനുയോജ്യ പേര് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. എം.പിയായി തെരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും ഇന്ന് രാജിവെക്കും.

വൈകീട്ട് ക്ലിഫ് ഹൗസിലെത്തിയാണ് രാജി സമർപ്പിക്കുക. പൂർണ സംതൃപ്തനായാണ് മടക്കമെന്നും കഴിയുന്നതൊക്കെ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button