India

മലയാളി വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; 46കാരൻ അറസ്റ്റിൽ

Please complete the required fields.




കോയമ്പത്തൂർ: മലയാളി വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. തെലുങ്കുപാളയം പിരിവിൽ ബി.ആനന്ദൻ (46) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ ഫിസിയോതെറാപ്പി കോഴ്സ് പഠിക്കുന്ന 21കാരിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി.ഭാര്യയ്ക്കും മകനുമൊപ്പം ആനന്ദൻ താമസിച്ചിരുന്ന വീടിന് സമീപത്താണ് പെൺകുട്ടി മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നത്. ഇദ്ദേഹം പതിവായി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നെന്നും ആരോപണമുണ്ട്.ചൊവ്വാഴ്ച രാത്രി വീടിന്റെ വാതിൽ അടയ്ക്കാൻ പെൺകുട്ടികൾ മറന്നതു ശ്രദ്ധയിൽപ്പെട്ട ആനന്ദൻ ബുധനാഴ്ച പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പരാതി ലഭിച്ചതിനെത്തുടർന്ന് സെൽവപുരം പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു

Related Articles

Back to top button