വിവാദത്തിനുള്ള സമയമല്ല, ആരോഗ്യമന്ത്രിക്ക് പോവാന്‍ കഴിയാത്തത് പിന്നെ ചര്‍ച്ച ചെയ്യാം – മുഖ്യമന്ത്രി

എറണാകുളം : ആരോഗ്യമന്ത്രിക്ക് കുവൈത്തിലേക്ക് പോവാന്‍ കഴിയാത്തതില്‍ ശരിയല്ലാത്ത നടപടിയുപണ്ടായെന്നും എന്നാല്‍ ഇത് വിവാദത്തിന്റെ സമയമല്ലെന്നും ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ ഭൗതികശരീരം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു മുഖ്യമന്ത്രി.
അതെസമയം കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു.
രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്.കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ ഏറ്റുവാങ്ങി.അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങൾ ജില്ല ഭരണകൂടങ്ങൾ ഏറ്റുവാങ്ങും.





