വയനാട് : കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആക്രമണം.
ഓട്ടോ ഡ്രൈവര്‍ ശ്രീനിവാസനാണ് പരിക്കേറ്റത്. രാവിലേ ഏഴ് മണിയോടെയാണ് സംഭവം.ശ്രീനിവാസനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അതേസമയം വയനാട് കുറിച്യര്‍ മലയിലും കാട്ടാനാ ആക്രമണമുണ്ടായി. എസ്റ്റേറ്റില്‍ പണിക്ക് പോവുകയായിരുന്ന നാട്ടുകാരന്‍ ഷാജിക്ക് നേരെ ആന പാഞ്ഞടുത്തു.
ഷാജി സഞ്ചരിച്ച ബൈക്ക് ആന തകര്‍ത്തു. ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍ പരിക്ക് പറ്റിയില്ല. രാവിലെ 6.30 ഓടെ ആയിരുന്നു ആക്രമണം.