Thiruvananthapuram

രാജ്യസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥി ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചു

Please complete the required fields.




തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്പെഷൽ സെക്രട്ടറിയുമായ ഷാജി സി.ബേബി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, എം.കെ. മുനീർ, പി.സി.വിഷ്ണുനാഥ്‌, പി.കെ.ബഷീർ, അൻവർ സാദത്ത്, മഞ്ഞളാംകുഴി അലി, റോജി എം.ജോൺ, ജെബി മേത്തർ, എൻ.ഷംസുദീൻ, കുറുക്കോളി മൊയ്തീൻ, ടി.വി.ഇബ്രാഹിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button