Kozhikode

പന്തീരാങ്കാവ് ഗാര്‍ഹികപീഡന പരാതി; കേസ് വ്യാജമെന്ന് ഹൈക്കോടതിയില്‍ യുവതിയുടെ സത്യവാങ്മൂലം

Please complete the required fields.




കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ ഭര്‍ത്താവിനെതിരായ കേസ് വ്യാജമെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കഴിഞ്ഞമാസം 29-നാണ് സത്യവാങ്മൂലം നല്‍കിയത്. തിരുവനന്തപുരത്തുവെച്ച് യുവതി സത്യവാങ്മൂലം ഒപ്പിട്ടുനല്‍കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി. ഇതുള്‍പ്പെടെ കോടതിയില്‍ ഹാജരാക്കി കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഗാര്‍ഹികപീഡനക്കേസില്‍ മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞദിവസം പരാതിക്കാരി പുറത്തുവിട്ടിരുന്നു. പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞ കാര്യങ്ങളില്‍ കുറ്റബോധം തോന്നുന്നുവെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പരാതികള്‍ക്കും തെളിവുണ്ടെന്നും കുറ്റപത്രം ഉടന്‍ കോടതിയില്‍ നല്‍കുമെന്നും പന്തീരാങ്കാവ് പോലീസ് അറിയിച്ചു. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാനാണ് കാത്തിരിക്കുന്നത് പോലീസ് വ്യക്തമാക്കി.

Related Articles

Back to top button