
തിരുവനന്തപുരം: ബസ് യാത്രക്കിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ കെ എസ് ആർ ടി സി ബസിൽ നടന്നത് സംഭവ ബഹുലമായ കാര്യങ്ങളാണ് . യാത്രക്കാരിയെ രക്ഷിക്കാനായി ബസ് ആംബുലൻസ് ആയി മാറുകയായിരുന്നു .യാത്രക്കാരും ജീവനക്കാരും എല്ലാം ഒരുമിച്ച് നിന്നെങ്കിലും വഴിയിലെ ഗതാഗതകുരുക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു .
രക്ഷയെന്ത് എന്ന് എല്ലാവരും തലപുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് മുന്നിൽ ഡോക്ടറിന്റെ സിംബൽ സ്റ്റിക്കർ പതിപ്പിച്ച കാർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാർ തഞ്ഞ് ഡോക്ടറിന്റെ സഹായം തേടുകയായിരുന്നു ഏവരും.
യുവതിയെ പരിശോധിച്ച ഡോക്ടർ പൾസ് കുറവാണെന്ന് അറിയിച്ചതോടെ കെ എസ് ആർ ടി സി ജീവനക്കാരും യാത്രക്കാരും യുവതിയെ ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മടങ്ങിയത്.മടത്തറയിൽ നിന്നും കടയ്ക്കൽ, സെക്രട്ടറിയേറ്റ് വഴി തിരുവനന്തപുരം പോകുന്ന കിളിമാനൂർ ഡിപ്പോയിലെ RPM386 കെഎസ്ആർടിസി ബസ് ആണ് അതിലെ യാത്രകാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് ആയത്.





