
ഇരിട്ടി: വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു .കരിക്കോട്ടക്കരി വലിയപറമ്പുംകരിയിലെ വാക്കേതുരത്തേൽ റോമി (44) ആണ് മരണപ്പെട്ടത്. പയഞ്ചേരി മുക്ക് തവക്കൽ കോംപ്ലക്സിലെ ഏറ്റവും മുകൾനിലയിൽ റൂഫിങ് പ്രവൃത്തിക്കായി അളവെടുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ കീഴൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം4 മണിയോടെയായിരുന്നു അപകടം.





