Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 560 രൂപയാണ് പവന് വർധിച്ചത്. ഇതോടെ വില വീണ്ടും 53,000 ത്തിന് മുകളിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,440 രൂപയാണ്. ഈ മാസം ആദ്യമായാണ് സ്വർണവില ഉയരുന്നത്. കഴിഞ്ഞ നാല്‌ ദിവസംകൊണ്ട് 800 രൂപയുടെ ഇടിവാണ് സ്വർണവില ഉണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,680 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,555 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 98 രൂപയാണ്.

Related Articles

Back to top button