
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത ഹലെകോട്ട ദേശീയ പാതയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറി കയറി മരിച്ചു. മച്ചിനയിലെ കർഷകൻ വിനോദ് ഗൗഢയാണ് (45) മരിച്ചത്.
ദേശീയ വികസന പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് അമിത വേഗത്തിൽ മണ്ണ് കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടം വരുത്തിയത്. ലോറി ഡ്രൈവർ മുഹമ്മദ് റസാഖിനെതിരെ (30) പൊലീസ് കേസെടുത്തു.





