
കൊടുവള്ളി : ജനദ്രോഹനികുതി വർധനയ്ക്കെതിരേ കിഴക്കോത്ത് പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി എളേറ്റിൽ വട്ടോളിയിൽ കറുത്ത ബാഡ്ജ്ധരിച്ച് പന്തംകൊളുത്തി പ്രകടനംനടത്തി.
യു.ഡി.എഫ്. നേതാക്കളായ സി.ടി. ഭരതൻ, എം.എം. വിജയകുമാർ. എം.എ. ഗഫൂർ, എൻ.സി. ഉസ്സയിൻ, ടി.എം. രാധാകൃഷ്ണൻ, പി.പി. നസ്റി, കെ.കെ.എ. ജബ്ബാർ, കെ.പി. വിനോദ്കുമാർ, റംല മക്കാട്ടുപൊയിൽ, പ്രിയങ്ക കരൂഞ്ഞിയിൽ എന്നിവർ നേതൃത്വംനൽകി.





