Kerala

അട്ടപ്പാടി അഗളി ടൗണിനു സമീപം പുള്ളിമാനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു

Please complete the required fields.




അഗളി: അട്ടപ്പാടി അഗളി ടൗണിനു സമീപം പുള്ളിമാനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ആണ് സംഭവം ഉണ്ടായത് . ആറു മാസം പ്രായം തോന്നിക്കുന്ന പുള്ളിമാനെയാണ് ആക്രമിച്ചത് .

അഗളി ബോഡിച്ചാള റോഡിനോട് ചേർന്നാണ് പുളളിമാന്റെ ജഡം തെരുവുനായ് ക്കൾ വലിച്ചിഴക്കുന്ന നിലയിൽ കണ്ടെത്തിയത്. ബോഡിച്ചാള വനമേഖലയിൽ പുള്ളിമാൻ കൂട്ടങ്ങളുടെ സജീവ സാന്നിധ്യമുണ്ട്.

ഈ ഭാഗത്ത് വിവിധ പ്രദേശത്തു നിന്നുമെത്തുന്ന വിനോദസഞ്ചാരികൾ തെരുവിൽ ഭക്ഷണ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതിനാൽ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം കൂടിയിരിക്കുകയാണ് .

Related Articles

Leave a Reply

Back to top button