
പാലക്കാട്: മദ്യനയ അഴിമതി ആരോപിച്ച് പാലക്കാട് കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കളക്ടറിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനത്തിന് പിന്നാലെ പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രദേശത്ത് സംഘർഷം രൂപപ്പെട്ടു. കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിലുണ്ടായിരുന്നു. പ്രതിഷേധത്തിനെത്തിയ വനിതാ പ്രവർത്തകർ അടക്കമുള്ളവരോട് പോലീസ് മോശമായി പെരുമാറി എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.





