Thiruvananthapuram
നെയ്യാറ്റിൻകരയിൽ കാർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു; 5 വയസുകാരി ഉൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചു വയസുകാരി ഉള്‍പ്പെടെ മൂന്നുപേർ അത്ഭുകരമായി രക്ഷപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ജയേഷും ഭാര്യ അഷ്ടമിയും അഞ്ചു വയസ്സുകാരിയായ മകളുമാണ് കാറിലുണ്ടായിരുന്നത്.
നെയ്യാറ്റിൻകര കമുകിൻ കോടിൽ നിന്നും ഭാര്യ വീടായ റസൽപുരത്തേയ്ക്ക് വരുന്ന സമയത്തായിരുന്നു അപകടം. പുന്നയ്ക്കാട്, പൂക്കൈത എന്ന സ്ഥലത്ത് റോഡ് വശം ഇടിഞ്ഞുതാഴ്ന്ന് കാർ കനാലിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.30-നായിരുന്നു അപകടം. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്.





