
മലപ്പുറം: ദമ്മാമിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പുളിക്കൽ സ്വദേശി മുഹമ്മദ് റഹീസിനെ എയർപോർട്ടിന് പുറത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്.
ഈ വർഷം കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 26-ാമത്തെ സ്വർണക്കടത്ത് കേസാണിത്.





