
കോഴിക്കോട് : ഉത്തർപ്രദേശിൽ കരസേന ട്രെയിനിംഗിനിടെ ഒഞ്ചിയം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡ് വല്ലത്ത്കുന്ന് കുന്നിനാംപുറത്ത് വൈഷ്ണവ് (23) ആണ് മരിച്ചത്.
ഇന്ത്യൻ ആർമിയിൽ കമാൻഡോ ട്രെയിനിയായിരുന്നു. ഒരു മാസം മുമ്പാണ് വൈഷ്ണവ് ജോലി ലഭിച്ച് പരിശീലനത്തിന് ലക്നോവിലെത്തിയത്. അച്ഛൻ: സുരേന്ദ്രൻ. അമ്മ: വാസന്തി. സഹോദരൻ: യാഷിൻ.





