Thiruvananthapuram

എന്ത് എളുപ്പത്തിലാണ് ഇപ്പോള്‍ രക്തസാക്ഷികള്‍ വരുന്നത്, പറയുന്നതുതന്നെ അപമാനം – സി. ദിവാകരന്‍

Please complete the required fields.




തിരുവനന്തപുരം: പാനൂരിൽ ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് നിർമിച്ച രക്തസാക്ഷിസ്മാരക മന്ദിരമൊരുക്കിയതിനെ വിമർശിച്ച് സി.പി.ഐ. നേതാവ് സി. ദിവാകരന്‍. ജനകീയ സമരത്തിൽ പങ്കെടുവരല്ല ഇന്ന് രക്തസാക്ഷികൾ. വേറെയൊരു പുതിയ വിഭാഗം രക്തസാക്ഷികള്‍ വരുന്നുവെന്നും പരിഹാസം.

സെൻട്രൽ ജയിലില്‍ കിടക്കുന്നവൻ എന്നാണ് രക്തസാക്ഷികളാകുന്നതെന്ന് അറിയില്ല. ഇവര്‍ ജനകീയ സമരത്തിലോ സ്വാതന്ത്ര്യത്തിനുവേണ്ടിയോ വെടിയേറ്റ് രക്തസാക്ഷികളായവരല്ല. ഇവർ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചിട്ടില്ല. രക്തസാക്ഷിയെന്ന് പറയുന്നത് ഇപ്പോള്‍ അപമാനമാണ്. എന്ത് എളുപ്പത്തിലാണ് ഇപ്പോൾ രക്തസാക്ഷികള്‍ വരുന്നത്. യഥാർഥ രക്തസാക്ഷികൾക്ക് ഇവരുടെയൊപ്പമാണ് സ്ഥാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പാനൂർ ചെറ്റക്കണ്ടി കൊക്രാട്ട് കുന്നിൽ 2015 ജൂൺ ആറിന് നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പിൽ ഷൈജു (32), വടക്കെ കരാൽ സുബീഷ് (29) എന്നിവർക്കാണ് സ്മാരകമന്ദിരം പണിതത്. തെക്കുംമുറി എ.കെ.ജി. നഗറിലാണ് മന്ദിരം.

Related Articles

Back to top button