Kozhikode

നാദാപുരം വളയത്ത് എട്ടു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Please complete the required fields.




കോഴിക്കോട് : നാദാപുരത്തിനടുത്ത് വളയത്ത് മരത്തിൽ ബ്ലൂബെറി പറിക്കാനായി ശ്രമിക്കുന്നതിനിടെ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

വീടിന് സമീപത്തെ മാമുണ്ടേരി പള്ളിയുടെ മുൻ വശത്തേ പറമ്പിലെ കിണറ്റിനു മുകളിൽ കയറി നിന്ന് ബ്ലൂബെറി പറിക്കുന്നതിനിടയിൽ കിണർ മൂടിയ ഇരുമ്പ് ഗ്രില്ലിന്റെ ഇടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു .ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയാണ് സംഭവം . നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി( 10 ) ആണ് മരിച്ചത്. അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ മൃതദേഹം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല .വളയം എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് . മൃതദേഹം അൽപ സമയം മുമ്പ് പോസ്റ്റുമോർട്ടത്തിനായി വളയം താലൂക്ക്ആശുപത്രിയിലേക്ക് മാറ്റി .

Related Articles

Back to top button