Thiruvananthapuram

നടി കനകലത അന്തരിച്ചു

Please complete the required fields.




നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടി കനകലത അന്തരിച്ചു. തന്റെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.

പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ചികിത്സയിലായിരുന്നു കനകലത. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത മുന്നൂറ്റിയമ്പതില്‍ അധികം സിനിമകളിലും അമ്പതില്‍ അധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഗുരു, അനിയത്തിപ്രാവ്, ആകാശഗംഗ, ആദ്യത്തെ കണ്മണി, കൗരവര്‍, പ്രിയം, കിരീടം, ജാഗ്രത, ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ഒരു യാത്രാമൊഴി, കിലുകില്‍ പമ്പരം, പാര്‍വതീ പരിണയം, എന്റെ സൂര്യപുത്രിക്ക് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെയാണ് കനകലത പ്രേക്ഷക ശ്രദ്ധനേടിയത്.

Related Articles

Back to top button