
കോഴിക്കോട് : കോഴിക്കോട് മേപ്പയ്യൂരിലുണ്ടായ വാഹനപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാമ്പോയിൽ സ്വദേശി വിനോദിന്റെ മകൻ അനയ് എസ് വിനോദ് ആണ് മരിച്ചത്. ബൈക്കിൽ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അനയ് സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്.





