Thiruvananthapuram

അഞ്ചുവർഷത്തെ സ്കോളർഷിപ്പ് കുടിശ്ശിക സർക്കാർ ഇനിയും നൽകിയിട്ടില്ല

Please complete the required fields.




തിരുവനന്തപുരം: വിജയശതമാനം കുറഞ്ഞതും സർക്കാർകുടിശ്ശിക കെട്ടിക്കിടക്കുന്നതുമൊക്കെയുള്ള വിവാദങ്ങളിൽ സ്കൂൾതല സ്കോളർഷിപ്പ് പരീക്ഷ. ഏഴാംക്ലാസ് വിദ്യാർഥികൾ എഴുതുന്ന യു.എസ്.എസ്. പരീക്ഷയിൽ ഇത്തവണ വിജയം 7.79 ശതമാനമായി കൂപ്പുകുത്തി. കഴിഞ്ഞ വർഷം 12.13 ശതമാനമായിരുന്നു.

അഞ്ചുവർഷത്തെ സ്കോളർഷിപ്പ് കുടിശ്ശിക സർക്കാർ ഇനിയും നൽകിയിട്ടില്ല. സാമ്പത്തികപ്രതിസന്ധി മുൻനിർത്തി വിതരണം വെട്ടിച്ചുരുക്കാൻ ഇത്തവണ കുട്ടികളെ തോൽപ്പിച്ചെന്നാണ് ആക്ഷേപം. കുട്ടികളെ മനഃപൂർവം തോൽപ്പിച്ചെന്നാണ് ആക്ഷേപം. എന്നാൽ, യു.എസ്.എസ്. നേടാനുള്ള യോഗ്യതാമാർക്ക് 70 ശതമാനമാണെന്നും അതു നേടാത്തവർ സ്വാഭാവികമായും പരാജയപ്പെടുമെന്നും പരീക്ഷാഭവൻ അധികൃതർ പ്രതികരിച്ചു.അതേസമയം, നാലാംക്ലാസ് വിദ്യാർഥികൾ എഴുതുന്ന എൽ.എസ്.എസ്. സ്കോളർഷിപ്പിൽ വിജയശതമാനം 20.08 ആയി ഉയർന്നു.

മുൻവർഷം 17.3 ശതമാനമായിരുന്നു. എൽ.എസ്.എസ്. നേടുന്നവർക്ക് ഏഴാംക്ലാസുവരെ വർഷം ആയിരംരൂപ സ്കോളർഷിപ്പായി നൽകും. യു.എസ്.എസ്. നേടിയവർക്ക് പത്താംക്ലാസ് വരെ 1500 രൂപയുംനൽകും. പക്ഷേ, അഞ്ചുവർഷമായി ഈ തുക വിതരണംചെയ്യുന്നില്ല. ഇങ്ങനെ, ഒരുലക്ഷത്തിലേറെ കുട്ടികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ 37 കോടിരൂപയാണ് സർക്കാർകുടിശ്ശിക.

Related Articles

Back to top button