Thrissur

തൃശ്ശൂർ കോൺഗ്രസ് ഓഫീസ് ആക്രമണം, 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Please complete the required fields.




തൃശ്ശൂർ: കുട്ടനെല്ലൂർ കോൺഗ്രസ് ഓഫീസ് ആക്രമണത്തിൽ 6 ഡിവൈഎഫ്ഐ (DYFI) പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ ജീവൻ, സുനിൽ, ജോയ‍്‍സൺ, ജോമോൻ, ജോസ് മോൻ, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ പുലർച്ചെയാണ് കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന മാധവൻ മാസ്റ്റർ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. പ്രതികളെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. 

Related Articles

Leave a Reply

Back to top button