Kerala

ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്

Please complete the required fields.




കൊട്ടിയം : ‌ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത്‌ പാർട്ടി പ്രവർത്തകയിൽനിന്ന് ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം. പ്രാദേശിക നേതാവിന്റെ പേരിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്തു. സി.പി.എം. നെടുമ്പന ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും സ്കൂൾ ജീവനക്കാരനുമായ മുജീബ് റഹ്‌മാന്റെ പേരിലാണ് കേസ്‌. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന്‌ ആക്ഷേപമുയർന്നിട്ടുണ്ട്.

നെടുമ്പന പഞ്ചായത്തിൽ സി.പി.എം. സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനംചെയ്ത്‌ വർഷങ്ങൾക്കു മുൻപ് യുവതിയുമായി അടുപ്പംസ്ഥാപിച്ച് ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. ഭർത്താവ് ഗൾഫിലായ തക്കം നോക്കി യുവതിയെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് മൊഴി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്നചിത്രം കൈക്കലാക്കുകയായിരുന്നു.

യുവതി ഭർത്താവിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയും കണ്ണനല്ലൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇവരുടെ ചിത്രം പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. മൂന്നാഴ്ച മുൻപ് പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യുന്നതിന് കാലതാമസം വരുത്തിയതായി പറയുന്നു. യുവതി സിറ്റി പോലീസ് കമ്മിഷണർക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് കണ്ണനല്ലൂർ പോലീസ് കേസെടുത്തത്.

Related Articles

Back to top button