Thiruvananthapuram

വീട് കുത്തിത്തുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു, അന്വേഷണം

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ വീട് കുത്തിത്തുറന്ന് മോഷണം. പരശുവയ്ക്കൽ സ്വദേശി സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവുമാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സന്തോഷും കുടുംബവും ബന്ധുവീട്ടിലേക്ക് പോയത്. ഇന്ന് രാവിലെ തിരിച്ചെത്തി.

വീടിന്റെ മുൻവാതിൽ തുറന്ന് അകത്തെത്തിയപ്പോഴാണ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ വലിച്ച് നിലത്തേക്ക് ഇട്ട നിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും അഞ്ചു പവന്റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസിലാക്കിയത്.

മോഷ്ടാവ് എങ്ങനെ അകത്തേക്ക് പ്രവേശിച്ചു എന്ന കാര്യത്തിൽ ആദ്യം വ്യക്തതയില്ലായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് വീടിന്റെ പുരകുവശത്തെ ജനൽ കമ്പി വളച്ച നിലയിൽ കണ്ടത്. ജനലിലെ രണ്ട് കമ്പികൾ കൈകൊണ്ട് വളച്ച നിലയിലായിരുന്നു. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു പ്രവേശിച്ചതെന്നാണ് പൊലീസിന്റെയും നിഗമനം. പാറശ്ശാല പൊലീസും വിരലടയാള വിദഗ്ദരും സന്തോഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം.

Related Articles

Back to top button