Thiruvananthapuram

സ്വർണവിലയിൽ നേരിയ വർധന; പവന് 320 രൂപ വർധിച്ചു

Please complete the required fields.




സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6665 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53320 രൂപയാണ്. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 30 രൂപ വർധിച്ച് വില 5570 രൂപയിലെത്തി.

സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസമാണ് 2024 ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഇതേമാസം രേഖപ്പെടുത്തി.

വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരുന്നു വില വർദ്ധനവ്. ഏപ്രിൽ 19നാണ് സംസ്ഥാനത്ത് ഒടുവിലായി സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 6815 രൂപയായിരുന്നു വില. പവന് 54,520 രൂപയായിരുന്നു അന്നത്തെ വില.

Related Articles

Back to top button