
ഡൽഹി: ഡൽഹിയിൽ രണ്ട് മിനിറ്റിന്റെ ഇടവേളകളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 6.6 രേഖപ്പെടുത്തി. 10:17ന് ആണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്.
ഉത്തരേന്ത്യൻ മേഖലകളിലും ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിലും ആഘാതമുണ്ടാക്കിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്‌ഗാനിസ്ഥാനിലെ കലഫ്ഖാനിലാണെന്നാണ് ലഭ്യമാകുന്ന വിവരം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ മിനിറ്റുകളോളം ഭൂചലനം അനുഭവപ്പെട്ടു.





